ഓണ്‍ലൈൻ ഗെയിമില്‍ പണം നഷ്ടമായി; വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിച്ചു
ഓണ്‍ലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള മാനസിക വിഷമത്തില്‍ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു.ഫരീദാബാദ് സെക്ടർ 77-ലെ ജല്‍ വിഹാർ വെല്‍ഫെയർ സൊസൈറ്റിയില്‍ താമസിക്കുന്ന ആദിത്യ ഭാട്ടി (22) ആണ് മരിച്ചത്.
ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ആസക്തനായിരുന്ന ആദിത്യക്ക് ഇതിലൂടെ വലിയ തുക നഷ്ടപ്പെട്ടിരുന്നുവെന്നും ഇതേച്ചൊല്ലി യുവാവ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു
ഫാരീദാബാദ്: ഓണ്‍ലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള മാനസിക വിഷമത്തില്‍ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു.ഫരീദാബാദ് സെക്ടർ 77-ലെ ജല്‍ വിഹാർ വെല്‍ഫെയർ സൊസൈറ്റിയില്‍ താമസിക്കുന്ന ആദിത്യ ഭാട്ടി (22) ആണ് മരിച്ചത്. വൈഎംസിഎ സർവകലാശാലയിലെ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ആദിത്യ. മുൻ സൈനികനായ അമ്മാവന്റെ ലൈസൻസുള്ള റിവോള്‍വർ ഉപയോഗിച്ചാണ് ആദിത്യ ജീവനൊടുക്കിയത്
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ബാത്ത്റൂമില്‍ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും ചേർന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആദിത്യയെയാണ് കണ്ടത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ആസക്തനായിരുന്ന ആദിത്യക്ക് ഇതിലൂടെ വലിയ തുക നഷ്ടപ്പെട്ടിരുന്നുവെന്നും ഇതേച്ചൊല്ലി യുവാവ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബിപിടിപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.