കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അനിൽ അംബാനി ഇ.ഡിക്ക് മുന്നിൽ ഹാജരായി
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ രണ്ടാം റൗണ്ട് ചോദ്യംചെയ്യലിനായി ഹാജരായി. രാവിലെ 10.30ഓടെയാണ് ഇ.ഡി ഓഫിസിൽ അനിലെത്തിയത്. 2025 ആഗസ്റ്റിലാണ് ഇ.ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യംചെയ്തത്.
Feb 27, 2026, 12:35 IST
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ രണ്ടാം റൗണ്ട് ചോദ്യംചെയ്യലിനായി ഹാജരായി. രാവിലെ 10.30ഓടെയാണ് ഇ.ഡി ഓഫിസിൽ അനിലെത്തിയത്. 2025 ആഗസ്റ്റിലാണ് ഇ.ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യംചെയ്തത്.
റിലയൻസ് കമ്യൂണിക്കേഷൻസ് 40,000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. അനിൽ അംബാനിയുടെ 3716 കോടി രൂപ വിലമതിക്കുന്ന ‘അബോഡ്’എന്ന വീട് ബുധനാഴ്ച ഇ.ഡി കണ്ടുകെട്ടിയിരുന്നു.