'അമ്മയ്ക്ക് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം അനുജത്തിയോട്',വീടുവിട്ടിറങ്ങി 13കാരി

മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍  അമ്മയ്ക്ക് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം അനുജത്തിയോടാണെന്ന പരിഭവത്തില്‍ വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി പൊലീസ്. ഹൻജരോളിയെന്ന ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് വീട്ടില്‍ നിന്നും ഒളിച്ചോടിയത്.

 

അമ്മയ്ക്ക് തന്റെ അനുജത്തിയോടാണ് കൂടുതല്‍ വാത്സല്യമെന്നും തന്നെ അവഗണിക്കുകയാണെന്നും തെറ്റിദ്ധരിച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്

മുംബൈ :മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍  അമ്മയ്ക്ക് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം അനുജത്തിയോടാണെന്ന പരിഭവത്തില്‍ വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി പൊലീസ്. ഹൻജരോളിയെന്ന ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് വീട്ടില്‍ നിന്നും ഒളിച്ചോടിയത്.

അമ്മയ്ക്ക് തന്റെ അനുജത്തിയോടാണ് കൂടുതല്‍ വാത്സല്യമെന്നും തന്നെ അവഗണിക്കുകയാണെന്നും തെറ്റിദ്ധരിച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെയായിരുന്നു കുട്ടിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയത്. ഒടുവില്‍ ഗ്രാമത്തിനടുത്ത് തന്നെയുള്ള ഒരു അണക്കെട്ടിന് സമീപത്തുനിന്നുമാണ് കണ്ടെത്താനായത്.

കുട്ടിയുടെ മനസിലുണ്ടായിരുന്ന നെഗറ്റീവ് ചിന്തകളും മാനസിക വിഷമവും മാറ്റുന്നതിനായി വിദഗ്ധ കൗണ്‍സിലിംഗിന് വിധേയയാക്കി. കൗണ്‍സിലിംഗിന് ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. കുട്ടികളിലെ ഇത്തരം മാനസിക മാറ്റങ്ങള്‍ മാതാപിതാക്കള്‍ ഗൗരവത്തോടെ കാണണമെന്നാണ് പൊലീസ് നിർദ്ദേശിക്കുന്നത്