മോദിയാണ് അദാനിക്ക് സംരക്ഷണം നൽകുന്നത് ; യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വ്യവസായി ഗൗതം അദാനിക്കെതിരെയും വലിയ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നൽകുന്നത്. യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

2000 കോടിയുടെ അഴിമതി കേസിൽ പ്രതിയായിട്ടും അദാനി സ്വതന്ത്രനായി നടക്കുന്നത് മോദിയുടെ പിന്തുണയുള്ളതിനാലാ​ണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, യു.എസ് നിയമങ്ങൾ അദാനി ലംഘിച്ചു.

ഈ രാജ്യത്ത് അദാനി സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്നാണ് താൻ അതിശയിക്കുന്നത്. അദാനിയുടെ അഴിമതിയിൽ മോദിക്ക് പങ്കുള്ളതിനാലാണ് അദാനി അറസ്റ്റ് ചെയ്യപ്പെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.