തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.

 

ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു. .

തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.

അതേസമയം വൻ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു. .

ഭരണകക്ഷിയായിരുന്നപ്പോള്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകള്‍ കിട്ടി. ടിവികെയേക്കാള്‍ 17.43 ലക്ഷം വോട്ടുകള്‍ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്.

വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങള്‍ ഇപ്പോഴും ഡിഎംകെയില്‍ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ അയക്കുന്ന ആശ്വാസ സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, അവർ കൂടെയുള്ളപ്പോള്‍ തനിക്കെന്ത് പേടിയെന്നും പ്രതികരിച്ചു.