കാണാതായ സ്ത്രീയുടെ മൃതദേഹം ആറു കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി

ഒക്‌ബോര്‍ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂണ്‍ അടച്ച അനിത വീട്ടിലെത്തിയില്ല.
 
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുല്‍ മുഹമ്മദ് അറസ്റ്റിലായത്. 

രാജസ്ഥാനില്‍ രണ്ടു ദിവസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി. ജോധ്പുരിലാണ് സംഭവം. അനിത ചൗധരി (50) ആണ് കൊല്ലപ്പെട്ടത്.
കുടുംബ സുഹൃത്താണ് അനിത ചൗധരിയെ കൊലപ്പെടുത്തിയത്. ജോധ്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്നു അനിത.

ഒക്‌ബോര്‍ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂണ്‍ അടച്ച അനിത വീട്ടിലെത്തിയില്ല. അടുത്ത ദിവസം ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുല്‍ മുഹമ്മദ് അറസ്റ്റിലായത്. 


അനിത മുഹമ്മദിനെ സഹോദരനായിട്ടാണ് കണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദിന്റെ ഭാര്യയാണ് അനിതയെ വീടിന്റെ പിന്നില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പൊലീസിന് മൊഴി  നല്‍കിയത്. ശരീര ഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.