പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സഹജിത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോത്തി ഛപ്ര ഗ്രാമത്തിലാണ് സംഭവം. പതിനഞ്ച് വയസ്സ് പ്രായമുള്ള കമിതാക്കളെ ഫാനില്‍ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു 

 

പെണ്‍കുട്ടിയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മരിച്ചവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇരുവരുടെയും വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല

ജലാലാപൂർ: പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സഹജിത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോത്തി ഛപ്ര ഗ്രാമത്തിലാണ് സംഭവം. പതിനഞ്ച് വയസ്സ് പ്രായമുള്ള കമിതാക്കളെ ഫാനില്‍ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു 

ജലാലാപൂർ സ്വദേശി ഗണ്‍പത് മഹതോയുടെ മകൻ സനീസ് മഹതോ (15), സഹാജിത്പൂർ സ്വദേശി ജയ്ലാല്‍ പ്രസാദിന്റെ മകള്‍ അഞ്ജലി കുമാരി (15) എന്നിവരാണ് ആത്മഹത്യ ചെയ്തത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും രാത്രി ഒമ്ബത് മണിയോടെയാണ് വിവരം പുറത്തറിയുന്നത്

പെണ്‍കുട്ടിയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മരിച്ചവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇരുവരുടെയും വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് കാമുകൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ മുത്തച്ഛൻ, ഏറെ നേരം കാത്തിരുന്നിട്ടും പേരക്കുട്ടി പുറത്തുവരാഞ്ഞതിനെത്തുടർന്ന് വാതില്‍ തുറക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മുറിയിലെ വാതില്‍ തുറന്നപ്പോഴാണ് സീലിങ് ഫാനില്‍ ഒരു കയറില്‍ ഒരുമിച്ച്‌ തൂങ്ങി നില്‍ക്കുന്ന ഇരുവരെയും കാണുന്നത്.സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.