കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു ; സമരവുമായി മുന്നോട്ട്

താങ്ങുവില സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
 

താങ്ങുവില അടക്കമുള്ള വിഷയത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുാന്‍  കര്‍ഷക നേതാക്കള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവില സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

അതേസമയം,  കര്‍ഷകരുടെ ദില്ലി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു  താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്.