എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് ഈ വർഷം യുപി ക്ലാസുകളിലേക്കും -മന്ത്രി വി. ശിവൻകുട്ടി
എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് അടുത്ത അധ്യയനവർഷംമുതൽ യുപി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു . സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Apr 24, 2025, 09:15 IST
തിരുവനന്തപുരം: എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് അടുത്ത അധ്യയനവർഷംമുതൽ യുപി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു . സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം മാർക്ക് എട്ടാംക്ലാസിൽ വിജയകരമായി നടപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. ആന്റണി രാജു എംഎൽഎ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.