പശ്ചിമേഷ്യയിൽ യുദ്ധം : ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ്. ജയശങ്കർ 

 പശ്ചിമേഷ്യയിൽ സംഘർഷം ഗുരുതരമായി തുടരുന്നതിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും തമ്മിൽ നിർണ്ണായക ചർച്ച നടത്തി. ഏപ്രിൽ 5ന് വൈകുന്നേരം ഇറാൻ മന്ത്രി ജയശങ്കറെ ഫോണിൽ വിളിക്കുകയായിരുന്നു. മേഖലയിലെ സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ ടെലിഫോൺ സംഭാഷണമാണിത്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതായി ജയശങ്കർ തന്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള സുഗമമായ കപ്പൽ ഗതാഗതം, ഊർജ്ജ വിതരണത്തിലെ ആശങ്കകൾ, മേഖലയിലെ സുരക്ഷ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. യുദ്ധസാഹചര്യത്തിൽ ഇന്ധന വിലവർധനവും വിതരണ തടസ്സങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായി. കൂടാതെ, സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ മുൻഗണന നൽകുന്നതായും ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.

ഇറാനു പുറമെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും എസ്. ജയശങ്കർ ആശയവിനിമയം നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഇറാൻ നേതൃത്വവുമായി ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.