ബെംഗളൂരുവിൽ മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യം; പിങ്ക് ലൈൻ സർവീസ് ആരംഭിക്കുന്നു
ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നമ്മ മെട്രോയുടെ പിങ്ക് ലൈൻ ആദ്യഘട്ടം പ്രവർത്തനസജ്ജമാകുന്നു. കലേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ഉയർന്ന പാതയാണ് ആദ്യഘട്ടത്തിൽ യാത്രക്കാർക്കായി തുറക്കുന്നത്.
Nov 13, 2026, 21:10 IST
ബെംഗളൂർ : ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നമ്മ മെട്രോയുടെ പിങ്ക് ലൈൻ ആദ്യഘട്ടം പ്രവർത്തനസജ്ജമാകുന്നു. കലേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ഉയർന്ന പാതയാണ് ആദ്യഘട്ടത്തിൽ യാത്രക്കാർക്കായി തുറക്കുന്നത്.
ആറ് സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെ.പി നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരക്കരെ എന്നിവയാണ് സ്റ്റേഷനുകൾ. ഏകദേശം 3,470 കോടി രൂപയാണ് ഈ പാതയുടെ നിർമാണച്ചെലവ്.
നവംബർ 14 രാവിലെ ആറുമണി മുതൽ യാത്രക്കാർക്കായി സർവീസ് ആരംഭിക്കാനാണ് തീരുമാനം. തുടക്കത്തിൽ എട്ട് മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ സർവീസ് നടത്തും. ദക്ഷിണ ബെംഗളൂരുവിലെ യാത്രക്കാർക്ക് റോഡ് ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ പുതിയ പാത സഹായിക്കുമെന്നാണ് പ്രതീക്ഷ.