മെറ്റ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അമോൽ പലേക്കറിന്

മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡിന്റെ (മെറ്റ) 21ാം പതിപ്പിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത നടനും സംവിധായകനും, നാടകരംഗത്തെ പ്രതിഭയുമായ അമോൽ പലേക്കറിന്.

 

കൊച്ചി : മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡിന്റെ (മെറ്റ) 21ാം പതിപ്പിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത നടനും സംവിധായകനും, നാടകരംഗത്തെ പ്രതിഭയുമായ അമോൽ പലേക്കറിന്. ഇന്ത്യൻ നാടകത്തിനും സിനിമയ്ക്കും നൽകിയ അമൂല്യമായ സംഭാവനകൾ മുൻനിർത്തിയാണ് അമോൽ പലേക്കറിന് അവാർഡ് നൽകി ആദരിക്കുന്നത്. മാർച്ച് 25ന് ഡൽഹിയിൽ നടക്കുന്ന മെറ്റയുടെ 21-ാമത് പതിപ്പിന്റെ സമാപന ദിവസം അവാർഡ് സമ്മാനിക്കും.

മെറ്റയുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്നുള്ള 3 നാടകങ്ങൾ സ്ഥാനം നേടിയിരുന്നു. ഇതുൾപ്പടെ 10 നാടകങ്ങൾ മാർച്ച് 9 മുതൽ 25 വരെ ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിലുമായി അവതരിപ്പിക്കും. മാർച്ച് 25-ന് കമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന മെറ്റ അവാർഡ് നൈറ്റോടെ ഫെസ്റ്റിവൽ അവസാനിക്കും.