പ്രധാനമന്ത്രിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവം; നരേന്ദ്രമോദിയോട് മാപ്പ് പറഞ്ഞ് മെറ്റ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ നരേന്ദ്രമോദിയോട് മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു.സിജെപി സമരത്തിന്ന് പിന്നാലെ യുവാക്കളെ അഭിസംബോധന ചെയ്ത് വിഡിയോ പങ്കിട്ട മോദിക്ക് ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ ഏറുകയാണ്.
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ നരേന്ദ്രമോദിയോട് മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു.സിജെപി സമരത്തിന്ന് പിന്നാലെ യുവാക്കളെ അഭിസംബോധന ചെയ്ത് വിഡിയോ പങ്കിട്ട മോദിക്ക് ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ ഏറുകയാണ്. നിലവില്‍ 105 ദശലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ മോദിക്ക് 4 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ ഫോളോവേഴ് 101 ദശലക്ഷത്തില്‍ നിന്ന് 105 ദശലക്ഷമായി ഉയര്‍ന്നു. ഇതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി നരേന്ദ്ര മോദി മാറി.
വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജൂലൈ 23ന് നരേന്ദ്രമോദി ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച 36 ദിവസത്തെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ജെന്‍സിയെ അഭിസംബോധന ചെയ്ത മോദിയുടെ ആദ്യ വിഡിയോയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോ ജൂലൈ 28ന് പുലര്‍ച്ചെ അല്‍പസമയത്തേക്ക് ഫെയ്‌സ്ബുക്കില്‍ ലഭ്യമായിരുന്നില്ല. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ മാപ്പ് പറഞ്ഞുള്ള പ്രതികരണം.