മെയ്ഹാര്‍ വാഹനാപകടം ; മരണം 9 ആയി
ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
Sep 30, 2024, 07:15 IST
മധ്യപ്രദേശിലെ മെയ്ഹാര്‍ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ 9 ആയത്.
ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മെയ്ഹര്‍ ജില്ലയിലെ നദന്‍ ദെഹത്ത് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പ്രയാഗ്രാജില്‍ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആറു പേര്‍ നേരത്തെ മരിച്ചിരുന്നു.