ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 67 കാരന്‍ അറസ്റ്റില്‍
പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 24-നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 67 വയസ്സുകാരനായ പലചരക്ക് വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭുവനേശ്വറിലെ ഗംഗപാദയില്‍ കട നടത്തുന്ന ദീപക് പ്രധാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ തൊട്ടടുത്തുള്ള വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഏപ്രില്‍ 24-നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കൂടെ താമസിക്കുന്ന കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് 67കാരന്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ഇന്‍ഫോ വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പിന്നാലെയാണ് ദീപക് പ്രധാനെ അറസ്റ്റ് ചെയ്തത്.
പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളിലൂടെയും അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.