ട്രക്കിങ്ങിനിടെ എംബിഎ വിദ്യാര്‍ഥിനിയെ കാണാതായിട്ട് ആറുദിവസം; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെയാണ് ബബിത പാണ്ഡെയെ (24) കാണാതായത്.കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയില്‍ നിന്നുള്ള 150 അംഗ സംഘമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെയാണ് ബബിത പാണ്ഡെയെ (24) കാണാതായത്.കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തു.
നൈനിറ്റാള്‍ സ്വദേശിനിയായ ബബിത പാണ്ഡെ സുഹൃത്തുക്കളായ ഹർമൻപാല്‍ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവർക്കൊപ്പമാണ് ഉത്തരകാശിയില്‍ എത്തിയത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹർസില്‍, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ പറഞ്ഞു.
യുവതിയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയില്‍ നിന്നുള്ള 150 അംഗ സംഘമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇടതൂർന്ന വനമേഖലകള്‍, ട്രെക്കിംഗ് പാതകള്‍, ഗുഹകള്‍ എന്നിവ കേന്ദ്രീകരിച്ച് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ സ്നിഫർ നായകളെയും ഡ്രോണുകളെയും ഉപയോഗിച്ചാണ് പരിശോധന.
ഇതിനുപുറമെ, ഗോയി ക്യാമ്പ് സൈറ്റിന് സമീപമുള്ള തടാകത്തില്‍ തെരച്ചില്‍ നടത്തുന്നതിനായി ആറംഗ ഡൈവിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് ബബിതയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുകയും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വിവരങ്ങള്‍ ലഭിക്കുന്നവർ 01374-222116, 9411112863, 8193990347 എന്നീ ഹെല്‍പ്പ് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.