മധ്യപ്രദേശിൽ വൻ കവർച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കോടി രൂപയുടെ സ്വർണ-വജ്രാഭരണങ്ങൾ മോഷ്ടിച്ചു

മധ്യപ്രദേശിലെ കത്നി നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നു. ബർഗവാൻ മേഖലയിലെ കൃഷ്ണ ജ്വല്ലേഴ്സിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

 

 കത്നി: മധ്യപ്രദേശിലെ കത്നി നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നു. ബർഗവാൻ മേഖലയിലെ കൃഷ്ണ ജ്വല്ലേഴ്സിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷോറൂമിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള പ്രദേശത്തുനിന്ന് ഗ്യാസ് കട്ടറും സിലിണ്ടറുകളും അടക്കമുള്ള മോഷ്ടാക്കളുടെ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു.

ദീപാവലിയോടനുബന്ധിച്ച് കൂടുതൽ ആഭരണങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന ഷോറൂമിൽ ആറിലധികം പേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.