ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നാല് മരണം, രണ്ട് പേര്‍ക്ക് പരിക്ക്

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്.

 

വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി.

വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ മംഗോള്‍പുരി വ്യവസായ മേഖലയിലെ ഷൂ നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യവസായ മേഖലയുടെ ഫെയ്സ് ഒന്നില്‍ രാത്രി 9.30-ഓടെയായിരുന്നു തീപിടിത്തം.

വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്.

ഫാക്ടറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആറുപേരെ രക്ഷപ്പെടുത്തി മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നാലുപേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.