വിശാഖപട്ടണം എച്ച്‌പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി.

 

തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്

സമീപത്തെ മൽക്കാപുരം, ശ്രീഹരിപുരം തുടങ്ങിയ വ്യവസായ മേഖലകളിലും തീപിടിത്തം പരിഭ്രാന്തിക്ക് ഇടയാക്കി. അപകടത്തിലേക്ക് നയിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.