വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം
തീ ടാങ്കിനുള്ളില്‍ തന്നെ ഒതുങ്ങിനിന്നതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി
സ്ഫോടനം നടന്നതായുള്ള വാര്‍ത്തകളു പരന്നതിനെ തുടര്‍ന്ന് അധികൃതര്‍ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയര്ന്നുകൂടിയ വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളില്‍ വലിയ ആശങ്ക പരത്തി. ബിടുമെന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നമായ 'റഫ് പിച്ച് ഓയില്‍' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടര്‍ന്നത്.
സംഭവസ്ഥലത്ത് സ്ഫോടനം നടന്നതായുള്ള വാര്‍ത്തകളു പരന്നതിനെ തുടര്‍ന്ന് അധികൃതര്‍ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്. എന്നാല്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എല്‍ വൃത്തങ്ങള്‍ നല്കുന്ന പ്രാഥമിക വിവരം. റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയര്‍ ഫോഴ്സും ഉടന്‍തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തി.
തീ ടാങ്കിനുള്ളില്‍ തന്നെ ഒതുങ്ങിനിന്നതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി. അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.