കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ സംഘര്‍ഷം ; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പരിക്ക്
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ സംഘര്‍ഷം ; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പരിക്ക്
ബ്ലേഡ് ഉപയോഗിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്.
അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ സംഘര്‍ഷം. മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതോടെ സംഘാടകരായ ആളുകള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് ആരോപണം.
ബ്ലേഡ് ഉപയോഗിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആര്‍ എസ് എസ് ഗോ ബാക്ക് വിളികളോടായാണ് ചില വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ക്യാംപസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തി. അക്രമികളെ പിടികൂടാതെ പൊലീസ് വാനുകള്‍ പുറത്തേക്ക് വിടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാംപസിന് അകത്തും പുറത്തും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.