'ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം'; ഭാര്യ ഉൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി കാബ് ഡ്രൈവര്‍
ബെംഗളൂരുവിൽ കൂട്ടക്കൊലപാകം. ഭാര്യ ഉൾപ്പെടെ ഏഴുപേരെയാണ് രണ്ട് ദിവസങ്ങളിലായി ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയും അതിക്രൂരമായാണ് കാബ് ഡ്രൈവർ കൊലപ്പെടുത്തിയത്.
ബെംഗളൂരു ശ്രീരാമപുരത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സംഭവത്തിൽ രാജാജിനഗർ പൊലീസ് കാബ് ഡ്രൈവറായ ശേഖറിനെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ബെംഗളൂരുവിൽ കൂട്ടക്കൊലപാകം. ഭാര്യ ഉൾപ്പെടെ ഏഴുപേരെയാണ് രണ്ട് ദിവസങ്ങളിലായി ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയും അതിക്രൂരമായാണ് കാബ് ഡ്രൈവർ കൊലപ്പെടുത്തിയത്.
ബെംഗളൂരു ശ്രീരാമപുരത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സംഭവത്തിൽ രാജാജിനഗർ പൊലീസ് കാബ് ഡ്രൈവറായ ശേഖറിനെ അറസ്റ്റ് ചെയ്തു. ഇരുപത് വർഷം മുൻപാണ് ശേഖറും സുനിതയും വിവാഹിതരായത്. സുനിത സ്വന്തം വീട്ടിലേക്ക് സ്ഥിരമായി പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പ്രശ്നപരിഹാരത്തിനായി കുടുംബാംഗങ്ങൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
സുനിതയ്ക്ക് അമ്മയുടെയും സഹോദരന്മാരുടെയും പിന്തുണ ലഭിച്ചതാണ് ശേഖറിനെ പ്രകോപിപ്പിച്ചത്. ഇതോടെ ഭാര്യയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായാണ് ശേഖർ കൊലപാതകങ്ങൾ നടത്തിയത്. ആദ്യം ഭാര്യ സുനിതയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. അമ്മിക്കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു.
സംശയം തോന്നാതിരിക്കാൻ സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, ഭാര്യ ഒരു യാത്ര പോയിരിക്കുകയാണെന്ന് അയൽക്കാരോട് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ എന്നിവരെ ഇയാൾ വീട്ടിലേക്ക് വിരുന്നിനായി വിളിച്ചുവരുത്തി.
തുടർന്ന് ഇവരെയും അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപാവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരെയും ശേഖർ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ കഴുകി വൃത്തിയാക്കുകയും ചെയ്തു.