വിവാഹത്തിന് ഒപ്പം പോയ വ്യക്തിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തു ; മരിച്ച 22 കാരിയുടെ അവയവങ്ങളെല്ലാം തകര്‍ന്നു ; 19 കാരന്റേത് കൊടും ക്രൂരത
വിവാഹത്തിന് ഒപ്പം പോയ വ്യക്തിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തു ; മരിച്ച 22 കാരിയുടെ അവയവങ്ങളെല്ലാം തകര്‍ന്നു ; 19 കാരന്റേത് കൊടും ക്രൂരത
ആന്തരിക അവയവങ്ങളെല്ലാം രക്തം കട്ടപിടിച്ച് വീര്‍ത്ത അവസ്ഥയിലായിരുന്നുവെന്നും ഇതു ശ്വാസം മുട്ടിച്ചുള്ള കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈയിലും കാലിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂക്കിന്റെ അസ്ഥിക്ക് ഒടിവുണ്ടായി.
ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി രാഹുല്‍ മീണ കുറ്റബോധമില്ലാതെ കോടതിയില്‍. തെല്ലും ഭീതിയോ ആശങ്കയോ പാപ ബോധമോ ആ മുഖത്ത് കാണാനില്ലെന്ന് കോടതി പറയുന്നു. തെറ്റ് ചെയ്തു എന്നു മാത്രമായിരുന്നു കോടതിയില്‍ ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്.
ബലാത്സംഗം ചെയ്ത യുവതിയുടെ ഭര്‍ത്താവുമായി ഉണ്ടായിരുന്നത് ചെറിയ പരിചയം മാത്രമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച യുവതിയുടെ ഭര്‍ത്താവിനൊപ്പം ഒരു വിവാഹ ചടങ്ങിന് പോയെന്നും രാത്രിയായതോടെ പ്രതി ആരോടും പറയാതെ തിരിച്ചുപോന്നെന്നും പൊലീസ് പറയുന്നു. നേരെ വന്നത് യുവതിയുടെ വീട്ടിലേക്കായിരുന്നു. മര്‍ദ്ദിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനേയും മക്കളേയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെയാണ് രാഹുല്‍ മീണ മുമ്പ് ജോലി ചെയ്തിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയത്. ദമ്പതികള്‍ ജിമ്മില്‍ പോകുന്ന സമയം കൃത്യമായി അറിയാവുന്ന മീണ 22 കാരിയുടെ മുറിയിലെത്തി മര്‍ദ്ദിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയുമായിരുന്നു.
തലയില്‍ ഭാരമുള്ള വസ്തുകൊണ്ട് മര്‍ദ്ദിച്ച് ചോരയൊലിക്കുന്ന അവസ്ഥയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അപ്പോഴേക്കും അവള്‍ അബോധാവസ്ഥയിലായി.30 മിനിറ്റാണ് പ്രതി വീട്ടിലുണ്ടായിരുന്നത്. ക്രൂരമായിട്ടാണ് 19 കാരന്‍ ബലാത്സംഗം ചെയ്തത്. കൈയിലും കാലിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂക്കിന്റെ അസ്ഥിക്ക് ഒടിവുണ്ടായി. പ്രതിരോധിക്കാന്‍ ശ്രമിക്കും വിധം പരിക്കുകള്‍ ദേഹമാകേ കണ്ടതായും ഡോ ഗുപ്ത പറയുന്നു.
പേശികള്‍ തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം രക്തം കട്ടപിടിച്ച് വീര്‍ത്ത അവസ്ഥയിലായിരുന്നുവെന്നും ഇതു ശ്വാസം മുട്ടിച്ചുള്ള കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകൃത സ്വഭാവത്തിന് ഉടമയാണ് രാഹുല്‍മീണയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.