മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

 

മണിപ്പൂരിലെ ചന്ദേൽ മേഖലയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണസംഖ്യ ഉയർന്നു. സംഭവത്തിൽ 17 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിർദേശിച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉറവിടം, വിതരണം, ദുരന്തത്തിന് കാരണമായ സാഹചര്യങ്ങൾ എന്നിവയാണ് അന്വേഷണത്തിൽ പരിശോധിക്കുക.