പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നല്‍കി മണിപ്പൂരിലെ കുക്കികള്‍
ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയായ 'കുക്കി-സോ കൗണ്‍സില്‍' ആണ് നിവേദനം സമര്‍പ്പിച്ചത്.
പുറത്തേക്കുള്ള യാത്രക്കായി പ്രത്യേകം ഹെലികോപ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു.
പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നല്‍കി മണിപ്പൂരിലെ കുക്കികള്‍. നിലനില്‍പ് ഭീഷണിയിലെന്നും, കുക്കികള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു. കൂടാതെ പുറത്തേക്കുള്ള യാത്രക്കായി പ്രത്യേകം ഹെലികോപ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു.
ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയായ 'കുക്കി-സോ കൗണ്‍സില്‍' ആണ് നിവേദനം സമര്‍പ്പിച്ചത്. മണിപ്പൂരിലെ നിലവിലെ ഭരണസംവിധാനത്തിന് കീഴില്‍ തങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് കുക്കി വിഭാഗം വ്യക്തമാക്കുന്നു. അതിനാല്‍ കുക്കി-സോ ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വന്തമായി നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് നല്‍കിയ 8 ഇന നിവേദനത്തിലെ പ്രധാന ആവശ്യം.