മംഗളൂരു സെന്‍ട്രല്‍ - ഹൈദരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി
ഹൈദരാബാദില്‍ നിന്ന് മംഗളൂരുവിലേക്കും നവംബര്‍ 25 വരെ സര്‍വീസ് തുടരും.
Sep 8, 2026, 06:11 IST
പാലക്കാട്, ബെംഗളൂരു വഴിയുള്ള സര്‍വീസാണ് ദീര്‍ഘിപ്പിച്ചത്.
മംഗളൂരു സെന്‍ട്രല്‍ - ഹൈദരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി റെയില്‍വേ. നവംബര്‍ 26 വരെ പ്രതിവാര എക്‌സ്പ്രസ് സര്‍വീസ് തുടരും. പാലക്കാട്, ബെംഗളൂരു വഴിയുള്ള സര്‍വീസാണ് ദീര്‍ഘിപ്പിച്ചത്.
ഹൈദരാബാദില്‍ നിന്ന് മംഗളൂരുവിലേക്കും നവംബര്‍ 25 വരെ സര്‍വീസ് തുടരും. 07097, 07098 നമ്പര്‍ ട്രെയിനുകളുടെ സര്‍വീസാണ് ദീര്‍ഘിപ്പിച്ചത്. നിലവിലുള്ള സ്റ്റോപ്പുകള്‍ തുടരുമെന്ന് റെയില്‍വേ അറിയിച്ചു.