മകളെ ആറുവർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 20 വർഷത്തെ കഠിനതടവ്

ഒഡീഷയിലെ ജാജ്പൂരില്‍  മകളെ ആറുവർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 20 വർഷത്തെ കഠിനതടവ് വിധിച്ച്‌ കോടതി.സുകിന്ദ സ്വദേശിയായ ഹൃദയാനന്ദ മഹാന്ത എന്നയാള്‍ക്കാണ് ജാജ്പൂർ പ്രത്യേക പോക്സോ കോടതി ജഡ്ജി അഭിലാഷ് സേനാപതി ശിക്ഷ വിധിച്ചത്.

 

വിവാഹശേഷവും പിതാവിന്റെ വീട്ടിലേക്ക് വരാൻ പെണ്‍കുട്ടി വിസമ്മതിച്ചതോടെ പ്രതി അവളുടെ നഗ്നചിത്രങ്ങള്‍ ഭർതൃമാതാവിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും

ഒഡീഷയിലെ ജാജ്പൂരില്‍  മകളെ ആറുവർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 20 വർഷത്തെ കഠിനതടവ് വിധിച്ച്‌ കോടതി.സുകിന്ദ സ്വദേശിയായ ഹൃദയാനന്ദ മഹാന്ത എന്നയാള്‍ക്കാണ് ജാജ്പൂർ പ്രത്യേക പോക്സോ കോടതി ജഡ്ജി അഭിലാഷ് സേനാപതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. അതേസമയം, കൃത്യത്തിന് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെട്ട പ്രതിയുടെ രണ്ടാം ഭാര്യയെയും മറ്റൊരു സ്ത്രീയെയും മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.

2017-ല്‍ പെണ്‍കുട്ടിക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മാവന്റെ വീട്ടില്‍ താമസിച്ച്‌ പഠിക്കുന്ന കാലത്താണ് പീഡനങ്ങളുടെ തുടക്കം. മകളെ കാണാൻ എത്തുന്ന അവസരങ്ങളിലെല്ലാം പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. അമ്മയോട് വിവരം പറഞ്ഞിരുന്നെങ്കിലും കുടുംബത്തിന്റെ മാനം ഓർത്ത് മിണ്ടാതിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ ദുരവസ്ഥ മനസ്സിലാക്കിയ മറ്റൊരു ബന്ധു ഇടപെട്ട് 2024 ഫെബ്രുവരിയില്‍ അവളുടെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹശേഷവും പിതാവിന്റെ വീട്ടിലേക്ക് വരാൻ പെണ്‍കുട്ടി വിസമ്മതിച്ചതോടെ പ്രതി അവളുടെ നഗ്നചിത്രങ്ങള്‍ ഭർതൃമാതാവിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഭർതൃമാതാവ് സമയോചിതമായി ഇടപെട്ട് അവളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവില്‍ 2024 ഡിസംബറില്‍ അമ്മാവന്റെ വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി 'സഖി' എന്ന വണ്‍-സ്റ്റോപ്പ് സെന്ററിന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. തുടർന്ന് 2024 ഡിസംബർ 10-ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.