ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുണ്ടായ ദാരുണ സംഭവം. മൈസൂരു ജില്ലയിലെ ഹുൻസൂരില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിലുള്ള വസതിയിലാണ് സംഭവം.
Updated: Jul 22, 2026, 10:48 IST
ഹരീഷ് ആദ്യം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാവാമെന്നാണ് മൈസൂർ ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി നല്‍കുന്ന പ്രാഥമിക നിഗമനം.
മൈസൂർ : സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുണ്ടായ ദാരുണ സംഭവം. മൈസൂരു ജില്ലയിലെ ഹുൻസൂരില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിലുള്ള വസതിയിലാണ് സംഭവം.
ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (8) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്.ഹരീഷ് ആദ്യം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാവാമെന്നാണ് മൈസൂർ ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി നല്‍കുന്ന പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഹരീഷ്. കുറച്ചുകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.