തർക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

വീട്ടിലുണ്ടായ തർക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാർ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്.പ്രതിയായ ഹരീഷ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

 

ഹരീഷ്കുമാറിന്റെ മർദനമേറ്റ് ഭാര്യ നിലത്തുവീണിരുന്നു. തുടർന്ന് നിലത്തുവീണുകിടന്ന ഭാര്യയുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച്‌ ഇയാള്‍ മരണം ഉറപ്പാക്കുകയായിരുന്നു.

വീട്ടിലുണ്ടായ തർക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാർ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്.പ്രതിയായ ഹരീഷ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നരവയസ്സുള്ള മകളുടെ മൊഴിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ശ്രീനിവാസപുര സ്വദേശിയായ ഹരീഷ്കുമാറും ഭാര്യ പദ്മജയും ഏറെനാളായി ബെംഗളൂരുവിലാണ് താമസം. ദമ്ബതിമാർക്ക് മൂന്നരയും ഒന്നരയും വയസ്സ് പ്രായമുള്ള പെണ്‍മക്കളുമുണ്ട്. സിവില്‍ എൻജിനീയറായ ഹരീഷ് കുമാറിന് നിലവില്‍ ജോലിയുണ്ടായിരുന്നില്ല. നേരത്തെ ഇയാള്‍ ബെംഗളൂരുവിലെ ഒരുസ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. എൻജിനിയറായ പദ്മജ ബെംഗളൂരുവിലെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ദമ്ബതിമാർ തമ്മില്‍ വീട്ടില്‍വെച്ച്‌ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി മദ്യപിച്ചെത്തിയാണ് ഭാര്യയുമായി വഴക്കിട്ടിരുന്നത്. സംഭവദിവസം രാത്രി ഷോപ്പിങ്ങിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ഇതിനിടെയാണ് ഹരീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.

ഹരീഷ്കുമാറിന്റെ മർദനമേറ്റ് ഭാര്യ നിലത്തുവീണിരുന്നു. തുടർന്ന് നിലത്തുവീണുകിടന്ന ഭാര്യയുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച്‌ ഇയാള്‍ മരണം ഉറപ്പാക്കുകയായിരുന്നു. പിന്നാലെ പ്രതിതന്നെയാണ് ഭാര്യയുമായി ആശുപത്രിയിലെത്തിയത്. എന്നാല്‍, നേരത്തേ തന്നെ മരണം സംഭവിച്ചിരുന്നതായി കണ്ടെത്തിയ ഡോക്ടർമാർ സംശയംതോന്നി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദമ്ബതിമാരുടെ മൂന്നരവയസ്സുള്ള മകളാണ് സംഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ഇതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.