എട്ട് വര്‍ഷമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി.
എട്ട് വര്‍ഷമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഒമ്പതിന് എയറോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 40 കാരിയായ സ്ത്രീ മരിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രീകൃഷ്ണ ലാല്‍ചന്ദാനി ദേശീയ മാധ്യമത്തോട് പറഞ്ഞു. വീട്ടില്‍ വീണെന്നും പിന്നാലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരിച്ചുവെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവാണ് 40കാരിയുടെ മൃതദേഹം മഹാരാജ യശ്വന്ത്റാവു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പൊട്ടിക്കരയുകയും കൊലപാതകം സമ്മതിക്കുകയുമായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഭാര്യ തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിച്ചിരുന്നില്ലെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും മെക്കാനിക്ക് കൂടിയായ പ്രതി പറഞ്ഞെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.