ലിവ് ഇന്‍ പങ്കാളിയുടെ 18 വയസ്സുകാരനായ മകനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ലിവ് ഇന്‍ പങ്കാളിയുടെ 18 വയസ്സുകാരനായ മകനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
സോഹത്തിന്റെ അമ്മ സീമ ദാസിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Nov 23, 2026, 13:07 IST
ബംഗളൂരുവിലെ പദ്മനാഭ നഗറിലുള്ള ഫ്ളാറ്റില്‍ വച്ചാണ് 18 കാരനായ സോഹം ദാസ് കൊല്ലപ്പെട്ടത്.
ലിവ് ഇന്‍ പങ്കാളിയുടെ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ബംഗളൂരുവിലെ പദ്മനാഭ നഗറിലുള്ള ഫ്ളാറ്റില്‍ വച്ചാണ് 18 കാരനായ സോഹം ദാസ് കൊല്ലപ്പെട്ടത്. സോഹത്തിന്റെ അമ്മ സീമ ദാസിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൃത്യം നടത്തിയ സീമയുടെ ലിവ് ഇന്‍ പങ്കാളിയായ സുധീപിനെയാണ് പൊലീസ് പിടികൂടിയത്.
സീമ ദാസും മകന് സോഹം ദാസും സുധീപും പദ്മനാഭ നഗറിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സീമയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. ഇതിനിടെ തര്‍ക്കത്തില്‍ മകന് സോഹം ഇടപെട്ടതോടെ പ്രകോപിതനായ സുധീപ് ചുറ്റക കൊണ്ട് സോഹത്തിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.