വിവാഹജീവിതം തകര്‍ന്നതിനെ കളിയാക്കി, സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
മുംബൈയിലെ മലാദില്‍ യുവാവ് തന്റെ തകര്‍ന്ന വിവാഹത്തെ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി.പ്രതിയായ ഗണേഷ് മണ്ഡലും മരിച്ച ദില്‍ഖുഷ് സാഹും ഒരേ കാറ്ററിംഗ് കമ്ബനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതില്‍ പ്രകോപിതനായ മണ്ഡല്‍ പച്ചക്കറി മുറിക്കുന്നതിനായി കൈവശം വച്ചിരുന്ന കത്തി പുറത്തെടുത്ത് ദില്‍ഖുഷിന്റെ കഴുത്തില്‍ കുത്തി.
ഡല്‍ഹി: മുംബൈയിലെ മലാദില്‍ യുവാവ് തന്റെ തകര്‍ന്ന വിവാഹത്തെ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി.പ്രതിയായ ഗണേഷ് മണ്ഡലും മരിച്ച ദില്‍ഖുഷ് സാഹും ഒരേ കാറ്ററിംഗ് കമ്ബനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
മണ്ഡലിന്റെ തകര്‍ന്ന വിവാഹത്തെ ദില്‍ഖുഷ് കളിയാക്കാറുണ്ടായിരുന്നുവെന്നും ഭാര്യ 'അവനെ ഉപേക്ഷിച്ചുപോയി' എന്ന് പറഞ്ഞും കളിയാക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.വ്യാഴാഴ്ച രാത്രി ഏകദേശം 12:25 ന്, ഇരുവരും തങ്ങളുടെ കാറ്ററിംഗ് ജോലിക്കായി പോകുമ്ബോള്‍ മലദ് വെസ്റ്റിലെ ലൈഫ്ലൈന്‍ ആശുപത്രിക്ക് സമീപം വെച്ച് തര്‍ക്കം ഉണ്ടായി.
തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതില്‍ പ്രകോപിതനായ മണ്ഡല്‍ പച്ചക്കറി മുറിക്കുന്നതിനായി കൈവശം വച്ചിരുന്ന കത്തി പുറത്തെടുത്ത് ദില്‍ഖുഷിന്റെ കഴുത്തില്‍ കുത്തി.
അതിനിടെ, സമീപത്തുള്ള ആളുകള്‍ പരിക്കേറ്റയാളെ കണ്ട് പോലീസില്‍ വിവരമറിയിച്ചു. ദില്‍ഖുഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ ഇയാള്‍ മരിച്ചതായി പ്രഖ്യാപിച്ചു.
ദൃക്സാക്ഷികളുടെ മൊഴികളുടെയും പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍, പോലീസ് ഉടന്‍ തന്നെ പ്രതിയായ ഗണേഷ് മണ്ഡലിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു