യുപിയില്‍ നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.യുപിയിലെ അംബേദ്കർ നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

 

മെയ് രണ്ടിനാണ് അംബേദ്കർ നഗറില്‍ നാല് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ അമ്മയെ സംശയിച്ചിരുന്നെങ്കിലും പിന്നീട് യുവതിയുടെ മൃതദേഹം ഒരു ചാലില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ലക്നൗ: നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.യുപിയിലെ അംബേദ്കർ നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. തുടർന്ന് പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രതി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.

മെയ് രണ്ടിനാണ് അംബേദ്കർ നഗറില്‍ നാല് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ അമ്മയെ സംശയിച്ചിരുന്നെങ്കിലും പിന്നീട് യുവതിയുടെ മൃതദേഹം ഒരു ചാലില്‍ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ആമിർ എന്ന യുവാവിലേക്ക് എത്തുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീയെ വിവാഹം കഴിക്കാനും അവളുടെ സ്വത്ത് കൈവശപ്പെടുത്താനും ആമിർ ശ്രമിച്ചു. അത് സാധിക്കാതെ വന്നതോടെയാണ് കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.