ഐവി ഡ്രിപ്പിലൂടെ ശുചീകരണ ലായനി കുത്തിവെച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നഴ്‌സായ ഭാര്യയും കാമുകനും സുഹൃത്തും പിടിയില്‍

അനിലും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്നും ഇതിന് ഭര്‍ത്താവ് തടസമാകുമെന്നതിനാലാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു.

 

ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. സന്ധ്യയും അനിലും തമ്മിലുള്ള വിവാഹേതരബന്ധത്തെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഐവി ഡ്രിപ്പിലൂടെ ശുചീകരണ ലായനി കുത്തിവെച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നഴ്‌സായ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ പ്രശാന്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സന്ധ്യ, കാമുകനായ അനില്‍, ഇയാളുടെ സുഹൃത്തായ വെങ്കിട്ട് സായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്നും ഇതിന് ഭര്‍ത്താവ് തടസമാകുമെന്നതിനാലാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു.

ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. സന്ധ്യയും അനിലും തമ്മിലുള്ള വിവാഹേതരബന്ധത്തെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്നാണ് പ്രശാന്തിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാന്‍ സന്ധ്യയും അനിലും തീരുമാനിച്ചത്. ഇതിനായി ആദ്യം പ്രശാന്തിനെ വീടിന് മുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഐവി ഡ്രിപ്പിലൂടെ ടോയ്‌ലെറ്റ് ക്ലീനിങ് ലിക്വിഡ് കുത്തിവെച്ച് പ്രശാന്തിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.