ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്, 9 പേർ അറസ്റ്റിൽ

ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിൽ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്.  സംഭവത്തിൽ പൊലീസ് ഭർത്താവ് അടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്

സൂറത്ത്: ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിൽ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്.  സംഭവത്തിൽ പൊലീസ് ഭർത്താവ് അടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് പുറത്ത് കടന്ന യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതിന് പിന്നാലെ ഗ്രാമവാസികളും യുവതിയുടെ ഭർത്താവും ചേർന്ന് ഇരുവരേയും പിടികൂടി ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

ഗ്രാമത്തിലെത്തിച്ച യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്രൂരമായ ആക്രമണത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്.