വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി; ബി​ഹാ​റി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ 

ഗോ​പാ​ൽ​ഗ​ഞ്ചി​ൽ  വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍  അ​ര്‍​ധ​രാ​ത്രി​യി​ല്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ല്ലി​ക്കൊ​ന്നു. 23കാ​ര​നാ​യ ബാ​ദ​ല്‍ സിം​ഗാ​ണ് മ​രി​ച്ച​ത്.

 

പാ​റ്റ്ന: : ഗോ​പാ​ൽ​ഗ​ഞ്ചി​ൽ  വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍  അ​ര്‍​ധ​രാ​ത്രി​യി​ല്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ല്ലി​ക്കൊ​ന്നു. 23കാ​ര​നാ​യ ബാ​ദ​ല്‍ സിം​ഗാ​ണ് മ​രി​ച്ച​ത്.

കാ​ജ​ല്‍ കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​രു കു​ട്ടി​യു​ടെ അ​മ്മ കൂ​ടി​യാ​യ യു​വ​തി​യു​മാ​യി ബാ​ദ​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മോ​ത്തി​ഹാ​രി​യി​ലു​ള്ള ജാ​ഖ്‌​റ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ദ​ല്‍ ഗോ​പാ​ല്‍​ഗ​ഞ്ചി​ലെ​ത്തി​യ​ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്. കാ​ജ​ല്‍ കു​മാ​രി ഭ​ര്‍​ത്താ​വു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ബാ​ദ​ൽ മ​രി​ച്ച​ത്. നി​ല​വി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ടൗ​ണ്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി.