സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച്'ട്രാൻസ്ജെൻഡർ' തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി

സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് ട്രാൻസ്ജെൻഡർ തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി. മധ്യപ്രദേശിലെ ഷാജാപുർ സ്വദേശിയായ 32-കാരനാണ് ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.

 

ആദ്യദിവസങ്ങളിൽ ആർത്തവമാണെന്ന് പറഞ്ഞും പിന്നീട് വയറുവേദനയാണെന്നും പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി

ഇൻഡോർ: സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് ട്രാൻസ്ജെൻഡർ തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി. മധ്യപ്രദേശിലെ ഷാജാപുർ സ്വദേശിയായ 32-കാരനാണ് ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.

വിവാഹം കഴിഞ്ഞ് 25-ാം ദിവസമാണ് ഭാര്യയും ഭാര്യവീട്ടുകാരും ചെയ്ത ചതി തിരിച്ചറിഞ്ഞതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്.  വിവാഹചടങ്ങിനായിഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്.സംഭവത്തിൽ ഭാര്യയുടെ കുടുംബാം​ഗങ്ങളടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസെടുത്തു.

ഷാജാപുരിലെ പച്ചക്കറി കച്ചവടക്കാരനാണ് പരാതിക്കാരൻ. അയൽവാസിയായ ഒരാൾ വഴിയാണ് രാജ്ഘട്ട് ജില്ലയിൽനിന്ന് ഇയാൾക്ക് വിവാഹാലോചന വന്നത്. അന്വേഷണമെല്ലാം നടത്തി ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു.

അടുത്തവർഷം വിവാഹം നടത്താനായിരുന്നു യുവാവിന്റെയും വീട്ടുകാരുടെയും ആ​ഗ്രഹം. എന്നാൽ, വധുവിന്റെ വീട്ടുകാർ പെട്ടെന്ന് വിവാഹം നടത്താൻ നിർബന്ധിച്ചു. തുടർന്ന് ജൂൺ 29-ന് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി.

വിവാഹശേഷം ശാരീരികബന്ധത്തിലേർപ്പെടാൻ ഭാര്യ തയ്യാറായില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. ആദ്യദിവസങ്ങളിൽ ആർത്തവമാണെന്ന് പറഞ്ഞും പിന്നീട് വയറുവേദനയാണെന്നും പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി. തുടർന്ന് ജൂലായ് രണ്ടാംതീയതി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ജൂലായ് 23-നാണ് തിരികെ എത്തിയത്. ഇതിനിടെയാണ് ഭാര്യ താടി ഷേവ് ചെയ്യുന്നത് ബന്ധു കണ്ടതെന്നും ഇതോടെയാണ് സംശയം തോന്നിയതെന്നും പരാതിയിൽ പറയുന്നു.