അഭിഷേക് ബാനർജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മമതാ ബാനർജിയുടെ സഹോദരൻ പൊലീസിൽ

തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ പൊലീസിനെ സമീപിച്ചു. രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഇളയ സഹോദരനായ സ്വപൻ ബാനർജിയാണ് കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

 

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ പൊലീസിനെ സമീപിച്ചു. രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഇളയ സഹോദരനായ സ്വപൻ ബാനർജിയാണ് കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.സംസ്ഥാനത്ത് 15 വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും സംസ്കാരം രൂപപ്പെട്ടുവെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷവും അത് തുടർന്നുവെന്നും താൻ അതിന്റെ സാക്ഷിയാണെന്നും സ്വപൻ ബാനർജി ആരോപിച്ചു.

വിഷയത്തിൽ അഭിഷേക് ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഏറെ നാളുകളായി മമതാ ബാനർജിയുമായി അകൽച്ചയിലാണ് സ്വപൻ ബാനർജി. സംസ്ഥാനത്ത് ഭരണം മാറിയതോടെ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സ്വപൻ ബാനർജി തുടർച്ചയായി പ്രശംസിച്ചിരുന്നു. തന്റെ പ്രദേശത്ത് നടന്ന ദുർഗാ പൂജ ഉദ്ഘാടനത്തിന് സ്വപൻ ബാനർജി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചടങ്ങിനിടെ ആദരസൂചകമായി അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്വപൻ ബാനർജി ബിജെപിയിൽ ചേരുമെന്ന പ്രചാരണം ശക്തമായെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ല.