'മമത ബാനര്‍ജിക്ക് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു, വീണ്ടും മത്സരിച്ചാല്‍ തോല്‍പ്പിക്കും'; സുവേന്ദു അധികാരി
'മമത ബാനര്‍ജിക്ക് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു, വീണ്ടും മത്സരിച്ചാല്‍ തോല്‍പ്പിക്കും'; സുവേന്ദു അധികാരി
കോണ്‍ഗ്രസുമായും സിപിഐഎമ്മുമായി സഹകരിച്ച് അവിടെ രാഷ്ട്രീയമായി കാലുറപ്പിക്കാനാണ് ശ്രമം.
'നിങ്ങള്‍ ഡല്‍ഹിയിലേക്ക് പോകണം. പശ്ചിമ ബംഗാളില്‍ നിങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മമതയെ വെല്ലുവിളിച്ച അദ്ദേഹം സംസ്ഥാനത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും നിലനില്‍പ്പിനായി കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ആരോപിച്ചു. കോണ്‍ഗ്രസില്‍നിന്ന് വേര്‍പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍ താന്‍ ഉപേക്ഷിച്ച അതേ പാര്‍ട്ടിയുടെ കാലില്‍ വീണ് രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മമതയുടെ പേര് പരാമര്‍ശിക്കാതെ സുവേന്ദു അധികാരി പരിഹസിച്ചു.
'നിങ്ങള്‍ ഡല്‍ഹിയിലേക്ക് പോകണം. പശ്ചിമ ബംഗാളില്‍ നിങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല. കൊല്‍ക്കത്തയില്‍ തുടരുന്നതിനുപകരം ഇപ്പോള്‍ ഡല്‍ഹിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസുമായും സിപിഐഎമ്മുമായി സഹകരിച്ച് അവിടെ രാഷ്ട്രീയമായി കാലുറപ്പിക്കാനാണ് ശ്രമം. രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കാലില്‍ വീഴുകയാണ്' എന്നായിരുന്നു ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബറുയിപുരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സുവേന്ദു അധികാരി വ്യക്തമാക്കിയത്.