ഇന്ത്യക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ വിസ നിര്‍ബന്ധമാക്കി മലേഷ്യ
അടുത്ത വര്‍ഷം മുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ നിര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ ഇന്ത്യന്‍ പൗരന്മാര്ക്കുള്ള ഫ്രീ വിസ പിന്‍വലിക്കുമെന്ന് മലേഷ്യന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ നിര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ ഇന്ത്യന്‍ പൗരന്മാര്ക്കുള്ള ഫ്രീ വിസ പിന്‍വലിക്കുമെന്ന് മലേഷ്യന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
2027 ജനുവരി ഒന്നു മുതല്‍ മലേഷ്യയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര് വിസ നേടിയിരിക്കണമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 2026 ഡിസംബര്‍ 1 മുതല്‍ 'മൈവിസ' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇന്ത്യക്കാര്‍ക്ക് മലേഷ്യന്‍ വിസയ്ക്കായി അപേക്ഷിക്കാം.
ഇതോടെ വീസ ഇല്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി കുറഞ്ഞു. പുതിയ വിസാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും, പുതുക്കിയ നിബന്ധനകള്‍ അപേക്ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചു. അപേക്ഷകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍, അപേക്ഷകര്‍ പുതുക്കിയ വിസ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.വിസ ഫീസ് തിരികെ ലഭിക്കില്ല
അപേക്ഷ അംഗീകരിക്കപ്പെട്ടാലും നിരസിക്കപ്പെട്ടാലും, വിസ പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്ന് വകുപ്പ് അറിയിച്ചു. മലേഷ്യന്‍ സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പ്രവേശന നിബന്ധനകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.