മുംബൈ വിമാനത്താവളത്തിൽ 11 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി മോഡൽ അറസ്റ്റിൽ

11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി മോഡൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി.

 

 മുംബൈ: 11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി മോഡൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി.

2025ലെ മിസിസ് കേരള മത്സരാർഥി ഹർഷ സണ്ണി (28) ആണ് അറസ്റ്റിലായത്. ബുധനാഴ്ച അർധരാത്രി ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ എത്തിയതായിരുന്നു ഹർഷ. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് എയർ ഇന്റലിജൻസ് യൂനിറ്റും കസ്റ്റംസും സംയുക്തമായി പരിശോധന നടത്തി.

12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി 11 കിലോഗ്രാം ഭാരമുള്ള ‘പച്ചപദാർഥം’ കണ്ടെത്തുകയായിരുന്നു എന്നും സംഭവസ്ഥലത്തു വച്ചുതന്നെ നടത്തിയ രാസ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവാണെന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഹർഷയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.