പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാര്‍ അപകടത്തില്‍പെട്ട് മരിച്ചത് മലയാളി യുവതി

ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ബദ്‌ലാപൂര്‍ വെസ്റ്റില്‍ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവര്‍ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറില്‍ റൈഡിനിറങ്ങിയത്.

 

നിര്‍മ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ ബദ്‌ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കണ്‍വേര്‍ട്ടിബിള്‍ മോഡല്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേരും തല്‍ക്ഷണം മരണപ്പെടുകയായിരുന്നു

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാര്‍ അപകടത്തില്‍പെട്ട് മരിച്ചത് യുവതി മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷന്‍ (24) എന്നിവരാണ് ബദ്ലാപുരില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചല്‍. സംസ്്കാരച്ചടങ്ങുകള്‍ ഇന്നു രാവിലെ 11ന് വസതിയിലും തുടര്‍ന്നു ദാദര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്രി ക്രിസ്ത്യന്‍ സെമിത്തേരിയിലും നടത്തും.

നിര്‍മ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ ബദ്‌ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കണ്‍വേര്‍ട്ടിബിള്‍ മോഡല്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേരും തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മണിക്കൂറില്‍ 251 കിലോമീറ്റര്‍ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്. അമിതവേഗത്തിലായിരുന്ന കാര്‍ ഡിവൈഡറിലിടിച്ച ശേഷം റോഡില്‍ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 2:30-ഓടെ ബദ്‌ലാപൂരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. മുംബൈ വഡോദര ഹൈവേയില്‍ ടിറ്റ്വാല ഭാഗത്തു നിന്നു ബദ്ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ബദ്‌ലാപൂര്‍ വെസ്റ്റില്‍ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവര്‍ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറില്‍ റൈഡിനിറങ്ങിയത്. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയില്ലാത്ത, നിര്‍മ്മാണം നടക്കുന്ന എക്‌സ്പ്രസ് വേയുടെ ഭാഗത്താണ് ഇവര്‍ വണ്ടിയോടിച്ചത്. പത്ത് വരി പാതയായതിനാല്‍ കാര്‍ പരമാവധി വേഗതയില്‍ ഓടിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.