മഹാത്മാഗാന്ധിക്കെതിരെ നിന്ദനീയമായ പരാമർശം ; തീവ്ര ഹിന്ദുത്വ സന്യാസി നരസിംഗാനന്ദക്കെതിരെ വീണ്ടും കേസ്
ന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനും ഗാസിയാബാദിലെ മുതിർന്ന ഉദ്യോഗസ്ഥരെ അവഹേളിച്ചതിനും തീവ്ര ഹിന്ദുത്വ സന്യാസി യതി നരസിംഗാനന്ദക്കെതിരെ പൊലീസ് കേസെടുത്തു.
Mar 23, 2025, 16:00 IST

ന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനും ഗാസിയാബാദിലെ മുതിർന്ന ഉദ്യോഗസ്ഥരെ അവഹേളിച്ചതിനും തീവ്ര ഹിന്ദുത്വ സന്യാസി യതി നരസിംഗാനന്ദക്കെതിരെ പൊലീസ് കേസെടുത്തു.
നിരവധി തവണ വിദ്വേഷ പ്രചാരണത്തിന് നിയമനടപടി നേരിട്ട ഗാസിയാബാദ് ദസ്ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ നരസിംഗാനന്ദയുടെ വിഡിയോയിൽ മഹാത്മാഗാന്ധിക്കെതിരെ നിന്ദനീയമായ പരാമർശങ്ങൾ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും സ്വൈരജീവിതം തകർക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്നും എഫ്.ഐ.ആറിലുണ്ട്. ഗാസിയാബാദ് പൊലീസ് കമീഷണർക്കെതിരെയും മോശമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്.ഐ.ആർ പറയുന്നു.