മഹാരാഷ്ട്രയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രമതിൽ തകർന്ന് വീണ് അപകടം ; ആറ് പേർ ദാരുണാന്ത്യം
സാംഗ്ലി ജില്ലയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം ആറ് ഭക്തർ മരണപ്പെട്ടു. ക്ഷേത്രത്തിലെ പഴക്കമേറിയ മതിൽ തകർന്ന് സമീപത്തുണ്ടായിരുന്നവരുടെ മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
May 13, 2026, 14:35 IST
മഹാരാഷ്ട്ര : സാംഗ്ലി ജില്ലയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം ആറ് ഭക്തർ മരണപ്പെട്ടു. ക്ഷേത്രത്തിലെ പഴക്കമേറിയ മതിൽ തകർന്ന് സമീപത്തുണ്ടായിരുന്നവരുടെ മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മതിലിന്റെ ബലക്ഷയമാണ് ദാരുണമായ ഈ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.