മഹാരാഷ്ട്രയിൽ യുവതി മക്കളോടൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കി
പുണെ : മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ യുവതി ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഏഴും ഒന്നര വയസുമുള്ള രണ്ട് ആൺമക്കളും ഭിന്നശേഷിക്കാരായതിനാൽ സ്ത്രീ വിഷാദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ വാംഗി ഗ്രാമത്തിലെ കുടുംബത്തിന്റെ ഫാമിന് സമീപമാണ് സംഭവം നടന്നത്. സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ അതേ ദിവസം തന്നെ പുറത്തെടുത്തെങ്കിലും ഇന്ന് രാവിലെയാണ് മറ്റേ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് സോളാപൂർ താലൂക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം രണ്ട് ആൺമക്കളെ കൂടാതെ യുവതിക്ക് എട്ട് വയസുള്ള ഒരു മകൾ കൂടി ഉണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. കുട്ടികളുടെ അവസ്ഥ കാരണം അവർ വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.