മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം ; 12 മരണം
ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് മറിഞ്ഞത്.
Nov 30, 2024, 11:00 IST
മുംബൈ: ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് മറിഞ്ഞത്.
പരിക്കേറ്റവരെ ഗോന്ദിയ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30 ഓടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10-ലക്ഷം രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗതാഗതവകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 35- യാത്രക്കാരുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഭണ്ഡാരയിൽ നിന്ന് സകോലി വഴി ഗോണ്ടിയയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.