മധ്യപ്രദേശിൽ ഏറ്റവുമധികം കടുവകൾ കൊല്ലപ്പെട്ടത് 2025 ൽ

 

50 വർഷത്തിനിടെ മധ്യപ്രദേശിൽ ഏറ്റവുമധികം കടുവകൾ കൊല്ലപ്പെട്ടത് 2025ലെന്ന് കണക്കുകൾ. 1973ൽ പ്രൊജക്ട് ടൈഗർ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. 

ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള ആൺ കടുവയാണ് ചത്തത്. സാഗർ മേഖലയിൽ ബുന്ദേൽഖണ്ഡിലാണ് ആൺ കടുവയെ ഒടുവിൽ ചത്ത നിലയിൽ കണ്ടെത്തിയത്.