മധ്യപ്രദേശില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഏഴു പേര്‍ മരിച്ചു

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സമന്ന ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ദാമോ പൊലീസ് സൂപ്രണ്ട് പറഞ്ഞു.


പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമവാസികളുടേയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.