ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.
 

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി സേനാ മേധാവിയായേക്കുമെന്ന് സൂചനകള്‍ നേരത്തെയുണ്ടായിരുന്നു.