യുഎസില്‍ നിന്നുള്ള എല്‍പിജി ചരക്കുകപ്പല്‍ മംഗലാപുരത്തെത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പാചക വാതക പ്രതിസന്ധി രൂക്ഷമായി തുടരുകയായിരുന്നു.

 

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും പുറപ്പെട്ട പിക്‌സിസ് പയനിയര്‍ എന്ന ചരക്ക് കപ്പലാണ് ഇന്ന് രാവിലെ ന്യൂ മംഗലാപുരം തുറമുഖത്തെത്തിയത്.

 പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎസില്‍ നിന്നുള്ള എല്‍പിജി ചരക്ക് കപ്പല്‍ ഇന്ന് മംഗലാപുരം തുറമുഖത്തെത്തി. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും പുറപ്പെട്ട പിക്‌സിസ് പയനിയര്‍ എന്ന ചരക്ക് കപ്പലാണ് ഇന്ന് രാവിലെ ന്യൂ മംഗലാപുരം തുറമുഖത്തെത്തിയത്. 47236 ടണ്‍ എല്‍പിജിയാണ് പിക്‌സിസ് പയനിയറിലുള്ളത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പാചക വാതക പ്രതിസന്ധി രൂക്ഷമായി തുടരുകയായിരുന്നു. ഇന്ത്യയും ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി ഇന്ത്യയ്ക്കായുള്ള എല്‍പിജി ടങ്കര്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിരിന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 18ന് രണ്ട് എല്‍പിജി ചരക്കുകപ്പലുകളായ നന്ദാദേവിയും ശിവാലിക്കും 92,700 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യയിലെത്തിയിരുന്നു. അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകള്‍ ആക്രമിക്കില്ലെന്നും ഇറാന്‍ ഉറപ്പ് നല്‍കിയിരുന്നു.